Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parish Day

Kollam

ആ​ര്യ​ങ്കാ​വ് പ​ള്ളി​യി​ൽ ഇ​ട​വ​ക ദി​നാ​ച​ര​ണം നടത്തി

ആ​ര്യ​ങ്കാ​വ്: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ട​വ​ക ദി​നം ആ​ച​രി​ച്ചു. കൊ​ല്ലം- ആ​യൂ​ർ ഫൊ​റോ​ന​യി​ലെ വൈ​ദി​ക​ർ ഒ​ന്നു​ചേ​ർ​ന്ന് അ​ർ​പ്പി​ച്ച പ​രി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫൊ​റോ​ന വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പൊ​തു​സ​മ്മേ​ള​നം പു​ന​ലൂ​ർ രൂ​പ​താ മെ​ത്രാ​ൻ ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു മു​ത്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​ൺ തെ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഫൊ​റോ​നാ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല ഇ​ട​വ​ക​ദി​ന സ​ന്ദേ​ശം ന​ൽ​കി. ഇ​ട​വ​ക​യു​ടെ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ സം​ക്ഷി​പ്ത റി​പ്പോ​ർ​ട്ട് പാ​രിഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ജൂ​ബി​ലേ​റി​യ​ൻ​സി​നെ​യും പ്ര​ത്യേ​ക പു​ര​സ്കാ​ര ജേ​താ​ക്ക​ളെ​യും ആ​ദ​രി​ച്ചു.

ഇ​ട​വ​ക ദി​ന​ത്തി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് സി​സ്റ്റ​ർ കാ​തെ​റൈൻ നെ​ടും​പു​റം, ഷാ​നി​ൽ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​ൻ​സി​മോ​ൾ തോ​മ​സ്, മ​നു മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​ന് വി​കാ​രി ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ൽ സ്വാ​ഗ​ത​വും മാ​ത്യു എം. ആ​ർ​പ്പൂ​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ട​വ​ക ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് കൈ​ക്കാ​ര​ന്മാ​രാ​യ മാ​ത്യു കു​ര്യാ​ക്കോ​സ്, ബി​നോ​യ് ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

NRI

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം 10ന് ​തു​ട​ക്കം കു​റി​ക്കും. പ്ര​ഫ. ജോ​ൺ വ​ർ​ഗീ​സ് (പ്രി​ൻ​സി​പ്പാ​ൾ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ്, ഡ​ൽ​ഹി) മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

തു​ട​ർ​ന്ന് നിരവധി കലാപരിപാടികൾ നടക്കും. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് - മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ക​ൺ​വീ​ന​ർ​മാ​രാ​യ എ​ബി മാ​ത്യു, ജോ​ബി​ൻ ടി. ​മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

Latest News

Corehub Up